
മുബായിൽ നടന്ന ദുർഗ പൂജയ്ക്കിടെ രോഷാകുലയായി സംസാരിക്കുന്ന കാജോളിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദുർഗ പൂജ നടക്കുന്ന പന്തലിൽ ചിലർ ചെരിപ്പിട്ട് കയറിയതോടെയാണ് കാജോളിനെ രോഷാകുലയാക്കിയത്. അവരോട് ആദ്യം ദോഷ്യത്തോടെ പ്രതികരിച്ച കാജോൾ പിന്നീട് മൈക്ക് വാങ്ങി അവരോട് മാറി നിൽക്കാനായി പറയുന്ന കാഴ്ചയാണ് വീഡിയേയിൽ ഉളളത്.
ദയവായി ചെരുപ്പ് ധരിക്കരുത്. ചെരിപ്പ് ധരിച്ചവരെല്ലാം മാറിനില്‍ക്കൂ. ഇത് ഒരു പൂജയാണ്. എല്ലാവരും ബഹുമാനം കാണിക്കു എന്നാണ് വീഡിയേയിൽ പറയുന്നത്.