
ദേശീയ കലാ സംസ്കൃതി (NCP) അവാർഡുകൾ പ്രഖ്യാപിച്ചു. വിനയൻ ആണ് മികച്ച സംവിധായകൻ. പഴശ്ശിരാജ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചരിത്ര സിനിമകൾ നിർമ്മിച്ച ഗോഗുലം ഗോപാലന് ദ്രോണ അവാർഡ് സമ്മാനിക്കും. മികച്ച സിനിമക്കുള്ള അവാർഡ് ഗോഡ്സ് ഓൺ പ്ലയേഴ്‌സ് (എ.കെ.ബി. കുമാർ) മികച്ച നടൻ റഫീക് ചോക്ളി (ഗോഡ്സ് ഓൺ ഫ്ലയേഴ്‌സ് ) ദിയ (ഗോഡ്സ് ഓൺ പ്ലയേഴ്സ് ) മാൻ ഓഫ് ദ ഇയർ പുരസ്കാരം രമേഷ് പിഷാരടി, നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി എന്നിവർക്ക് നൽകും .
മികച്ച പി.ആർ.ഒ - അയ്മനം സാജൻ. പ്രവാസി കലാരത്ന അവാർഡ്- നസീർ പെരുമ്പാവൂർ , പ്രവാസി കാരുണ്യ അവാർഡ് -മൊയതിൻ അബ്ദുൾ ലത്തീഫ് , പോൾ കറുകപ്പിള്ളി, മിനി സ്ക്രീൻ അവാർഡുകൾ. മികച്ച നടൻ - യുവ കൃഷ്ണ (മഞ്ഞിൽ വിരിഞ്ഞ പൂവ്) മഴവിൽ മനോരമ. മികച്ച വില്ലൻ -ജിവാനിയോസ് പുല്ലൻ (പാടാത്ത പൈങ്കിളി ) ഏഷ്യാനെറ്റ്, മികച്ച നായിക -മൃദുലാ വിജയ് (രാജാറാണി )മഴവിൽ മനോരമ, ജൂറി അവാർഡ് - വി.എൻ സുഭാഷ് (വിവിധ സീരിയലുകൾ ) രണ്ജു ചാലക്കുടി, വസന്ത പഴയന്നൂർ (നാടൻ പാട്ട്)