Kalabhavan Mani
Kalabhavan Mani

കലാഭവൻ മണിയെ അനുസ്മരിക്കാൻ ആരാധകർ

കലാഭവന്‍ മണിയുടെ കുടുംബ ട്രസ്റ്റ് കുന്നിശേരി രാമന്‍ കലാഗ്രഹത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും
Published on

ചാലക്കുടി: ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണിയുടെ എട്ടാമത് ഓര്‍മദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്നു. കലാഭവന്‍ മണിയുടെ കുടുംബ ട്രസ്റ്റ് കുന്നിശേരി രാമന്‍ കലാഗ്രഹത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ പുരസ്കാരം കലാഭവന്‍ പീറ്ററിന് സമ്മാനിക്കും.

മണിസ്മൃതി

കലാഭവന്‍ മണിയുടെ എട്ടാമത് അനുസ്മരണം ചാലക്കുടി സ്വാകിന്‍റെ നേതൃത്വത്തില്‍ ഇന്ന് "മണിസ്മൃതി' എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സൗത്ത് ജങ്ഷനിലെ മേല്‍പ്പാലത്തിന് താഴെ നടക്കുന്ന പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.

'കാരുണ്യസ്പർശം'

കലാഭവന്‍ മണിയുടെ എട്ടാമത് അനുസ്മരണം ഫേസ് ചാലക്കുടിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ മുതല്‍ 'കാരുണ്യസ്പര്‍ശം' എന്ന പേരില്‍ ചാലക്കുടി സൗത്ത് ജങ്ഷനില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാവിലെ മണിയുടെ സ്മൃതി കൂടാരത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എട്ട് ഡയാലിസസ് രോഗികള്‍ക്ക് ചികിത്സ സഹായവും നല്‍കും. കലാഭവന്‍ ജയനെ ചടങ്ങില്‍ ആദരിക്കും. കലാഭവന്‍ മണിയുടെ ഗാനങ്ങളും മറ്റും കോര്‍ത്തിണക്കി കൊണ്ടുള്ള പരിപാടികളും, സമ്മേളനത്തിന് ശേഷം അന്നദാനവും ഉണ്ടായിരിക്കും.

logo
Metro Vaartha
www.metrovaartha.com