അച്ഛന്‍റെ ആഗ്രഹം സഫലമാക്കി; മകൾ ഇനിമുതൽ ഡോ. ശ്രീലക്ഷ്മി | Video

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുടെ സ്വപ്നം നിറവേറ്റി മകൾ ശ്രീലക്ഷ്മി. എറണാകുളം ശ്രീനാരായണ കോളെജ് ഓഫ് മെഡിക്കൽ സയൻസിലെ നാലാം വർഷ വിദ്യാർഥിനിയായ ശ്രീലക്ഷ്മി ഇനിമുതൽ ഡോക്ടർ ശ്രീലക്ഷ്മി ആണ്. ചാലക്കുടയിലെ വീടായ മണികുടീരത്തിലാണ് അമ്മയായ നിമ്മിയുടെ കൂടെ ശ്രീലക്ഷ്മി ഇപ്പോൾ താമസിക്കുന്നത്.

കലാഭവൻ മാണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാവപ്പെട്ടവർക്ക് വേണ്ടി ഒരു ആശുപത്രിയും മകളെ ഒരു ഡോക്ടർ ആക്കുക എന്നതും. അദ്ദേഹം അത് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. അച്ഛന്‍റെ മരണ സമയത്തായിരുന്നു ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. എങ്കിലും ശ്രീലക്ഷ്മി ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com