

കളങ്കാവൽ വെള്ളിയാഴ്ച മുതൽ ഒടിടിയിൽ; എവിടെ കാണാം!!
മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമിച്ച കളങ്കാവർ ഒടിടിയിൽ. ജനുവരി 16 വെള്ളിയാഴ്ച മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്.
കുപ്രസിദ്ധമായ കുറ്റവാളി സയനൈഡ് മോഹൻ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. തിയെറ്ററിലും മികച്ച പ്രകടനമാണ് കളങ്കാവൽ നടത്തിയത്. ഡിസംബർ 5 നായിരുന്നു ചിത്രം തിയെറ്ററിലെത്തിയത്.
വിനായകൻ നായകനായും മമ്മൂട്ടി വില്ലനായും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേഷക്ഷകരുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.