ഇനി പത്തുനാൾ മാത്രം; വിവാഹത്തിന്‍റെ കൗണ്ട്ഡൗണുമായി കാളിദാസ് ജയറാം

മാളവിക ജയറാമിന്‍റെ വിവാഹവേളയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടചോദ്യം കാളിദാസിന്‍റെ വിവാഹം എന്നാണെന്നായിരുന്നു
kalidas jayaram and tarini kalingarayar marriage
ഇനി പത്തുനാൾ മാത്രം; വിവാഹത്തിന്‍റെ കൗണ്ട്ഡൗണുമായി കാളിദാസ് ജയറാം
Updated on

ആരാധകർ ഏറെ കാത്തിരുന്ന നടൻ കാളിദാസ് ജയറാമിന്‍റെ വിവാഹം ഇങ്ങെത്തി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വിവാഹത്തിന്‍റെ പുതിയ അപഡേഷനുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നെങ്കിലും വിവാഹം എന്നാണെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ കാളിദാസ് തന്നെ വിവാഹത്തിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുകയാണ്.

ഇനി പത്തുനാൾ കൂടി എന്ന കുറുപ്പോടെ തരുണിക്കൊപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചിട്ടുണ്ട്. മാളവിക ജയറാമിന്‍റെ വിവാഹവേളയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടചോദ്യം കാളിദാസിന്‍റെ വിവാഹം എന്നാണെന്നായിരുന്നു. മാളവികയുടെ വിവാഹനിശ്ചയത്തിനും മുന്നേ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ തരം​ഗമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com