'കൽക്കി 2898 എഡി' 200 കോടിയിലേക്ക്

ആദ്യ ദിനത്തിൽ 191.5 കോടി കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ വമ്പൻ റെക്കോർഡ് രേഖപ്പെടുത്തി

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' ആദ്യ ദിനത്തിൽ 191.5 കോടി കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ വമ്പൻ റെക്കോർഡ് രേഖപ്പെടുത്തി. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

2024 ജൂൺ 27നാണ് 'കൽക്കി 2898 എഡി' തിയറ്റർ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളുമായ് പ്രദർശനം തുടരുന്ന ചിത്രം 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ഇന്ത്യൻ മിഥോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണിത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷ പഠാനി, ദുൽക്കർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ച ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക.

Trending

No stories found.

More Videos

No stories found.