കള്ളനും ഭഗവതിയും തിയെറ്ററുകളിൽ

ഈസ്റ്റ് കോസ്റ്റ് വിജയനാണു ചിത്രത്തിന്‍റെ സംവിധാനം
കള്ളനും ഭഗവതിയും തിയെറ്ററുകളിൽ

കള്ളന്‍റെ മുന്നിൽ ഭഗവതി പ്രത്യക്ഷപ്പെടുന്നതും, അതുമായി ബന്ധപ്പെട്ട കഥയും പറയുന്ന ചിത്രം കള്ളനും ഭഗവതിയും തിയെറ്ററുകളിലെത്തി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനാണു ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്‍റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. ഛായാഗ്രഹണം രതീഷ് റാം.

Trending

No stories found.

Latest News

No stories found.