രൺവീറിനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല‍്യാണി പ്രിയദർശൻ; 'പ്രളയ്' വരുന്നു

ജയ് മേത്ത സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് കല‍്യാണി പ്രിയദർശൻ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്
kalyani priyadarshan ranveer singh flim pralay shooting started

കല‍്യാണി പ്രിയദർശൻ, രൺവീർ സിങ്

Updated on

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാള നടി കല‍്യാണി പ്രിയദർശൻ. ജയ് മേത്ത സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് താരം അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. അനന‍്യ ബിർളയുടെ ബിർള സ്റ്റുഡിയോസ്, ഹൻസാൽ മെഹ്ത, സാഹിൽ സായ്ഗാൽ എന്നിവരുടെ ട്രൂ സ്റ്റോറി ഫിലിംസും മാ കസം ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ധുരന്ധറിനു ശേഷം രൺവീർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് പ്രളയ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത‍്യൻ സിനിമ ഇതുവരെ നിർമിച്ചിട്ടില്ലാത്ത തരത്തിലുള്ള ചിത്രമായിരിക്കുമിതെന്നാണ് ഹൻസാൽ മേത്ത പറയുന്നത്.

കല‍്യാണിയും രൺവീർ സിങ്ങും ആദ‍്യമായി ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ നോക്കികാണുന്നത്. മുംബൈയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com