''തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയില്ല''; കന്നഡ ഭാഷാ വിവാദത്തിൽ കമൽ ഹാസൻ

നിയമത്തിലും നീതിയിലുമാണ് വിശ്വസിക്കുന്നതെന്നും ദക്ഷിണേന്ത‍്യൻ ഭാഷകളോടുള്ള തന്‍റെ സ്നേഹം ആത്മാർഥമാണെന്നും കമൽ ഹാസൻ
kamal haasan says wont apologize in kannada language remark

കമൽ ഹാസൻ

Updated on

ചെന്നൈ: മണിരത്നത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം തഗ് ലൈഫിനെതിരേ നടക്കുന്ന ബഹിഷ്കരണ ഭീഷണിയെ തള്ളി നടനും മക്കൾ നീതി മയ്യം അധ‍്യക്ഷനുമായ കമൽ ഹാസൻ. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് കമൽ ഹാസൻ വ‍്യക്തമാക്കി. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയും, തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരേ മുമ്പും ഭീഷണികൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധ‍ിപത‍്യ രാജ‍്യമായ ഇന്ത‍്യയിൽ നിയമത്തിലും നീതിയിലുമാണ് വിശ്വസിക്കുന്നതെന്നും, ദക്ഷിണേന്ത‍്യൻ ഭാഷകളോടുള്ള തന്‍റെ സ്നേഹം ആത്മാർഥമാണെന്നും, കേരളത്തെയും കർണാടകയെയും ആന്ധ്രയെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് താനെന്നും കമൽ പറഞ്ഞു.

കന്നഡ ഭാഷ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്നായിരുന്നു തന്‍റെ പുതിയ ചിത്രമായ തഗ് ലൈഫിന്‍റെ ഓഡിയോ ലോഞ്ചിനിടെ കമൽ നടത്തിയ പ്രസ്താവന. പരാമർശം നടത്തിയതിനു പിന്നാലെ ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയിരുന്നു.

കമലിന്‍റെ പരാമർശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റു ഭാഷയെ തരം താഴ്ത്തരുതെന്നും കർണാടക ബിജെപി പ്രസിഡന്‍റ് ബി. വിജയേന്ദ്ര വിമർശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com