
22 വര്‍ഷം മുമ്പ് തിയേറ്ററിൽ റിലീസ് ചെയ്‌ത കമല്‍ ഹാസന്‍ ചിത്രം ആളവന്താൻ വീണ്ടും തിയേറ്ററുകളിലേക്ക്. 2001ലെ ദീപാവലി റിലീസ് ആയി എത്തിയ 'ആളവന്താന്‍' ഫ്ലോപ്പ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൻ്റെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണു ആണ് റീ റിലീസ് വിവരം പുറത്തുവിട്ടത്.
1000 തിയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഇരട്ട വേഷത്തിൽ അഭിനയിച്ച ആളവന്താനിൽ നായകനും വില്ലനും കമൽ തന്നെയായിരുന്നു. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍.
25 കോടി മുതൽമുടക്കിൽ ഇറക്കിയ ചിത്രത്തിൽ സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ഭാഗമായിരുന്നു. സ്പെഷ്യൽ എഫെക്റ്റ്സിന് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും ചിത്രത്തിന് വേണ്ടത്രേ വിജയം കൈവരിക്കാനായില്ല.
സുരേഷ് കൃഷ്ണയാണ് ചിത്രത്തി ൻ്റെ സംവിധായാകൻ. അതേസമയം നേരത്തെ കമല്‍ ഹാസൻ്റെ 'പുഷ്പക്', 'നായകന്‍' എന്നീ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. പക്ഷെ ലിമിറ്റഡ് റിലീസ് മാത്രമാണ് ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായത്.