
മുംബൈ: ജവാൻ റിലീസ് ചെയ്തതിനു പിന്നാലെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനെ പ്രശംസ കൊണ്ട് മൂടി ബോളിവുഡ് താരം കങ്കണ റണാവത്ത്. ആലിംഗനങ്ങളും നുണക്കുഴികളും മാത്രമല്ല അൽപ്പം കൂടി ഗൗരവതരമായി ലോകത്തെ രക്ഷിക്കാൻ കൂടി സിനിമ ആവശ്യപ്പെടുന്ന സിനിമാ ദൈവമാണ് ഷാരൂഖ് ഖാൻ. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനും മുന്നിൽ താണു വണങ്ങുന്നുവെന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യൻ സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ഈ വർഷം പത്താനു ശേഷം ഷാരൂഖിന്‍റേതായി റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജവാൻ. സീറോ, ഫാൻ, റയീസ് തുടങ്ങി ബോക്സ് ഓഫിസിൽ ചലനം സൃഷ്ടിക്കാത പോയ ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ശക്തിയാർജിച്ചിരിക്കുന്നെന്നും കങ്കണ പറയുന്നു. എല്ലാവരും അദ്ദേഹത്തെ എഴുതിത്തള്ളുകളും തെരഞ്ഞെടുപ്പുകളെ പരിഹസിക്കുകയും ചെയ്ത ഒരു കാലം എനിക്കോർമയുണ്ട്. പക്ഷേ സിനിമയിൽ ദീർഘകാലം നില നിൽക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കെല്ലാം ഷാരൂഖിന്‍റെ പ്രയത്നം മാതൃകയാമ്. 90കളിൽ പ്രണയനായനായി തിളങ്ങിയ താരം പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിലൂടെ അറുപതാം വയസ്സിൽ മാസ് സൂപ്പർ ഹീറോ ആയി പ്രേക്ഷകരിലേക്കെത്തുന്നതിൽ വിജയിക്കുമ്പോൾ ജീവിതത്തിലും ദ്ദേഹം സൂപ്പർ ഹീറോയാണെന്ന് പറയേണ്ടി വരുമെന്നും കങ്കണ.