സൂര്യ നായകനാകുന്ന 'കങ്കുവ'യുടെ ചിത്രീകണം ആന്ധ്രയിലെ രാജമുദ്രിയിൽ

2024 ല്‍ ആയിരിക്കും കങ്കുവ തീയേറ്ററുകളില്‍ എത്തുന്നത്
Kangua film poster
Kangua film poster
Updated on

സൂര്യ നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം കങ്കുവയുടെ അടുത്ത ഷെഡ്യൂള്‍ ആന്ധ്രാപ്രദേശിലെ രാജമുദ്രിയില്‍ ആരംഭിച്ചു. 300 കോടിയില്‍ ഒരുങ്ങുന്ന ഈ ദൃശ്യവിസ്മയം സംവിധാനം ചെയ്യുന്നത് സിരുത്തയ് ശിവയാണ്. ചിത്രീകരണത്തില്‍ പങ്കെടുക്കാനായി സൂര്യ ഇന്നലെ രാവിലെ രാജമുദ്രി എയര്‍പോര്‍ട്ടില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം നവംബറോട്കൂടി ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും. 2024 ല്‍ ആയിരിക്കും കങ്കുവ തീയേറ്ററുകളില്‍ എത്തുന്നത്. ദിഷ പഠാണിയാണ് ചിത്രത്തില്‍ നായികയാകുന്നത്. കഴിഞ്ഞ മാസം കങ്കുവയുടെ ഗ്ലിമ്പ്സ് പുറത്തിറങ്ങിയിരുന്നു. ഒന്നിലധികം മേക്കോവറുകളിലാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദേവി ശ്രീ പ്രസാദാണ് കങ്കുവയുടെ സംഗീതം നിര്‍വഹിക്കുന്നത്. തമിഴകത്തെ പ്രശസ്ത ഛായാഗ്രഹകനായ വെട്രിയാണ് കങ്കുവയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി തുടങ്ങിയ പത്ത് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com