കങ്കുവാ: സൂര്യ ചിത്രത്തിനു പേരിട്ടു: ചിത്രമെത്തുന്നതു പത്തു ഭാഷകളിൽ, വീഡിയോ

കങ്കുവാ: സൂര്യ ചിത്രത്തിനു പേരിട്ടു: ചിത്രമെത്തുന്നതു പത്തു ഭാഷകളിൽ, വീഡിയോ

സൂര്യയുടെ കരിയറിൽ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിരിക്കുമിത്

നടൻ സൂര്യയുടെ 42-ാമത്തെ ചിത്രത്തിനു പേരിട്ടു. കങ്കുവാ എന്നാണു ചിത്രത്തിനു നൽകിയിരിക്കുന്ന പേര്. ചിത്രം പത്തു ഭാഷകളിൽ റിലീസ് ചെയ്യും. അടുത്തവർഷമാണു റിലീസ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഡിഷ പഠാണിയാണു സൂര്യയുടെ നായികയാവുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

സൂര്യയുടെ കരിയറിൽ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിരിക്കുമിത്. സ്റ്റുഡിയോ ഗ്രീൻ എന്ന ബാനറിലാണു ചിത്രം ഒരുങ്ങുന്നത്. വംശി പ്രമോദ്, കെ. ഇ. ജ്ഞാനവേൽ എന്നിവരാണു നിർമാതാക്കൾ. സംഗീതം ദേവിശ്രീ പ്രസാദ്. ഛായാഗ്രഹണം വെട്രി പളനിസാമി. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണം എഴുതിയിരിക്കുന്നു. ത്രീഡിയിലാണു ചിത്രം ഒരുങ്ങുന്നത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com