സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയിലെ ആദ്യ ഗാനം

സൂര്യയുടെ 2D എന്‍റർടൈൻമെന്‍റ്സും കാർത്തിക്ക് സുബ്ബരാജിന്‍റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Summary

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയിലെ ആദ്യ ഗാനം റിലീസായി. നിമിഷ നേരങ്ങൾക്കുള്ളിൽത്തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്ത കണ്ണാടി പൂവേ എന്ന ഗാനത്തിന്‍റെ വരികൾ വിവേകും ഗാനാലാപനവും സംഗീതസംവിധാനവും സന്തോഷ് നാരായണനും നിർവഹിക്കുന്നു.

സൂര്യയുടെ 2D എന്‍റർടൈൻമെന്‍റ്സും കാർത്തിക്ക് സുബ്ബരാജിന്‍റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.

Summary

ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്‍റെ നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ ടീസർ മൂന്നുകോടിയില്പരം കാഴ്ചക്കാരോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പ്രസ്തുത ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്.

സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്ഡെയാണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലേക്കെത്തും.

Summary

കാർത്തിക്ക് സുബ്ബരാജിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്‍റ് : പ്രതീഷ് ശേഖർ. അഡ്വെർടൈസ്‌മെന്‍റ് - ബ്രിങ് ഫോർത്ത്

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com