kannan sagar's son married

"എന്‍റെ മക്കൾ നിയമപരമായി ഒന്നായി": സന്തോഷം പങ്കുവെച്ച് നടൻ കണ്ണൻ സാഗർ

"എന്‍റെ മക്കൾ നിയമപരമായി ഒന്നായി": സന്തോഷം പങ്കുവെച്ച് നടൻ കണ്ണൻ സാഗർ

ചങ്ങനാശ്ശേരി സബ് രജിസ്റ്റാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം
Published on

മിമിക്രി വേദികളിലൂടെ ശ്രദ്ധേനായ താരമാണ് കണ്ണൻ സാഗർ. ഇപ്പോൾ മകൻ പ്രവീൺ കണ്ണൻ വിവാഹിതനായതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. അവതാരകയായ റോഷൻ എസ്. ജോണിയാണ് വധു. ചങ്ങനാശ്ശേരി സബ് രജിസ്റ്റാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവെച്ചത്.

'എന്‍റെ മക്കൾ ചങ്ങനാശ്ശേരി സബ് രജിസ്റ്റർ ആഫീസിൽ വെച്ച് നിയമപരമായി ഒന്നായി. അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു. ഇനിയവർ ആയുരാരോഗ്യ സൗഖ്യമായി ജീവിതയാത്ര തുടരട്ടെ. പിന്തുണ നൽകി ഞങ്ങൾ മാതാപിതാക്കളും ബന്ധുജനങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും കൂടെയുണ്ടാവും. ഒപ്പം പ്രിയപ്പെട്ടവരുടേയും പ്രാർഥനകൾ വേണം'- കണ്ണൻ സാഗർ കുറിച്ചു.

രജിസ്റ്റർ വിവാഹം കഴിഞ്ഞ് ഏറെ സന്തോഷത്തോടെ ഇറങ്ങിവരുന്ന പ്രവീണിന്‍റേയും റോഷന്‍റേയും ചിത്രവും കണ്ണൻ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് മകന്‍റെ വിവാഹ വാർത്ത കണ്ണൻ സാഗർ പങ്കുവെച്ചത്.

logo
Metro Vaartha
www.metrovaartha.com