വൻ ഹൈപ്പിൽ വന്ന് ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞ ആ ലാലേട്ടൻ ചിത്രം ഇനി യൂട‍്യൂബിൽ കാണാം

ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്
kannappa movie youtube streaming started

വൻ ഹൈപ്പിൽ വന്ന് ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞ ആ ലാലേട്ടൻ ചിത്രം ഇനി യൂട‍്യൂബിൽ കാണാം

Updated on

അക്ഷയ് കുമാർ, പ്രഭാസ്, മോഹൻലാൽ എന്നിങ്ങനെ വമ്പൻ താരനിരയിൽ 2025 ജൂൺ 27ൽ പുറത്തിറങ്ങിയ പാൻ ഇന്ത‍്യൻ ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ജു നായകനായെത്തിയ ചിത്രം മുകേഷ് കുമാർ സിങ്ങാണ് സംവിധാനം ചെയ്തിരിക്കുന്നത്. 200 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയതാകട്ടെ വെറും 46 കോടിയും.

ഇപ്പോഴിതാ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രം യ‍ൂട‍്യൂബിൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. കാജൽ അഗർവാൾ, ശരത് കുമാർ, മധുബാല, മോഹൻ ബാബു എന്നിവരും കണ്ണപ്പയിൽ ശ്രദ്ധേയമായ വേഷം കൈകാര‍്യം ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com