കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു; കെജിഎഫിലെ കാസിം ചാച്ചയ്ക്ക് വിട

കാസിം ചാച്ച ഇനി ഓർമ
കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു

Haresh Rai

Updated on

ബംഗലുരൂ: പ്രശസ്ത കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഏറെ നാളായി ബംഗളൂരുവിലെ ക്വിദായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു ഹരീഷ് റായ്.

ഓം, കെജിഎഫ് എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ചികിത്സ ചെലവിലേക്ക് ധ്രുവ് സർജ, യഷ് എന്നിവർ ഉൾപ്പെടെയുളള കന്നഡ നടന്മാർ ഹരീഷ് റായ്ക്ക് സഹായമെത്തിച്ചിരുന്നു. ഹരീഷിന്‍റെ മരണം കന്നഡ സിനിമയ്ക്ക് തീരാദു:ഖമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അനുശോചിച്ചു.

നടൻ യഷുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഹരീഷ് റായ്. ആശുപത്രിയിലായിരുന്ന സമയത്ത് നിരവധി തവണ യഷ് സഹായിച്ചിരുന്നതായി ഹരീഷ് പറഞ്ഞിരുന്നു. ഉപന്ദ്രേ സംവിധാനം ചെയ്ത ഓം എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെയാണ് ഹരീഷ് പ്രസിദ്ധനായത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com