'കണ്ണൂർ സ്‌ക്വാഡ്' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണു ചിത്രം ഒരുങ്ങിയിരിക്കുന്നത്
'കണ്ണൂർ സ്‌ക്വാഡ്' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി
Updated on

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. റോബി വർഗീസ് രാജാണു ചിത്രം സംവിധാനം ചെയ്യുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണു ചിത്രം ഒരുങ്ങിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണു ചിത്രത്തിന്‍റെ നിർമാണം. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽക്കർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കണ്ണൂർ സ്ക്വാഡിന്‍റെ കേരളത്തിലെ വിതരണക്കാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com