കാന്താര 3 വരുന്നു; 'എ ലെജൻഡ് ചാപ്റ്റർ 2'

കാന്താര 3 വരുന്നു; 'എ ലെജൻഡ് ചാപ്റ്റർ 2'
Kantara 3 A legend chapter 2

കാന്താര 3 വരുന്നു; 'എ ലെജൻഡ് ചാപ്റ്റർ 2'

Updated on

സൂപ്പർഹിറ്റ‌് ചിത്രം കാന്താരയ്ക്ക് മൂന്നാംഭാഗം ഒരുങ്ങുന്നു. കാന്താരയുടെ രണ്ടാംഭാഗം തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് മൂന്നാംഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നത്. കാന്താര- എ ലെജൻഡ് ചാപ്റ്റർ 2 എന്ന പേരിലായിരിക്കും പുതിയ ചിത്രം ഒരുങ്ങുക.

ആദ്യ ചിത്രമായ കാന്താര 2022ലാണ് റിലീസ് ചെയ്തത്. 1990കളിൽ നടക്കുന്ന കഥ പറഞ്ഞ ചിത്രം ഇന്ത്യൻ തിയെറ്ററുകളിൽ വിജയഗാഥ രചിച്ചു. കന്നഡ താരം ഋഷഭ് ഷെട്ടിക്ക് ദേശീയ പുരസ്കാരം വരെ ചിത്രത്തിലെ അഭിനയം നേടിക്കൊടുത്തു. കാന്താര ചാപ്റ്റർ 1 എന്ന പേരിലാണ് രണ്ടാംഭാഗം ഒരുങ്ങിയത്. ചിത്രത്തിന് ഒടുവിലാണ് മൂന്നാം ഭാഗത്തിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ചിത്രത്തിന്‍റെ കാലഘട്ടത്തേക്കാൾ ആയിരം വർഷം മുൻപു നടക്കുന്ന കാര്യങ്ങളാണ് രണ്ടാമത്തെ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com