
കാന്താര 2 ന് കേരളത്തിൽ വിലക്ക്
പ്രേക്ഷകർ ഏറ്റെടുത്ത ‘കാന്താര’ ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് കാന്താര 2 ന് കേരളത്തിൽ വിലക്ക്. ഫിയോക്കാണ് കേരളത്തിൽ കാന്താര 2 പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്. കളക്ഷന്‍റെ 55 ശതമാനം വിഹിതമാണ് വിതരണക്കാർ ആവശ്യപ്പെട്ടത്. ഇത് എതിർത്ത് തിയെറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി ചിത്രം തിയെറ്ററുകളിലെത്താനിരിക്കൊണ് ഫിയോക്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കാന്താര ആദ്യഭാഗത്തിന്‍റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.