

കരൺ ജോഹറിനെതിരേ ആരാധകർ
മുംബൈ: സംവിധായകനും നിർമാതാവുമായി കരൺജോഹർ നടിയെ ലൈംഗിക ലക്ഷ്യത്തോടെ ഇടുപ്പിൽ തലോടുന്ന വീഡിയോ പുറത്ത്. നടി അനന്യ പാണ്ഡേയോട് ആണ് കരൺജോഹർ മോശമായ പെരുമാറ്റം നടത്തിയത്. ചിത്രത്തിന്‍റെ പ്രചരണപരിപാടിക്കിടെയായിരുന്നു സംഭവം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വീഡിയോ പുറത്തുവന്നതോടെ കരണിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
നടിയുടെ ഇടുപ്പിൽ പിടിക്കുകയും തലോടിക്കുകയും ചെയ്യുന്നുണ്ട്.
കരൺ ജോഹറിന്‍റെ പെരുമാറ്റത്തിൽ നടി അസ്വസ്ഥയാക്കുന്നതും വീഡിയോയിലുണ്ട്. കൈ കൊണ്ട് ചിരിച്ചുകൊണ്ട് നടി തട്ടിമാറ്റുന്നുണ്ടെങ്കിലും കരൺ കൈ മാറ്റാതെ തലോടുകയാണ് ചെയ്യുന്നത്. ഈ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് ഒരുകൂട്ടം ആരാധകരുടെ അഭിപ്രായം. ഈ സംഭവത്തിൽ നടി അനന്യയോ, കരൺ ജോഹറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.