നിത്യയൗവനം കാത്തു സൂക്ഷിക്കാനുള്ള മാർഗം വെളിപ്പെടുത്തി കരീന കപൂര്‍

വിവാഹം കഴിഞ്ഞിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും തന്‍റെ താരസിംഹാസനത്തിന് കോട്ടം തട്ടാതെ പിടിച്ച് നില്‍ക്കുന്ന നടിയാണ് കരീന കപൂര്‍
Kareena Kapoor says this is all you need to do to stay young forever

കരീന കപൂര്‍

Updated on

വിവാഹം കഴിഞ്ഞിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും തന്‍റെ താരസിംഹാസനത്തിന് കോട്ടം തട്ടാതെ പിടിച്ച് നില്‍ക്കുന്ന നടിയാണ് കരീന കപൂര്‍. നിത്യ യൗവനം കാത്തു സൂക്ഷിക്കുന്നതിനുള്ള രഹസ്യം അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ കരീന വെളിപ്പെടുത്തുകയുണ്ടായി.

ചര്‍മ ചികിത്സയ്ക്കും ബോട്ടോക്സിനും പ്രധാന്യം നല്‍കുന്നതിനു പകരം എല്ലാ ജോലികളും സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു ഫിറ്റ്നസാണ് തന്‍റെ ലക്ഷ്യമെന്നു കരീന പറഞ്ഞു. 85 വയസ്സിലും ജോലി ചെയ്യാനും ആരുടെയും പിന്തുണയില്ലാതെ പേരക്കുട്ടികളെ എടുത്തു നടക്കാനും കഴിയണമെന്നതാണ് അഗ്രഹം.

''വയസ് എന്നത് ഒരു നമ്പര്‍ മാത്രമാണ്. ഒരു കാര്യം മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്, വാര്‍ധക്യം കൊണ്ടുവരുന്ന എന്തും സഹിക്കാന്‍ ഞാന്‍ എപ്പോഴും ഫിറ്റ് ആയിരിക്കണം എന്നതാണത്. 70-75 വയസ്സുകളില്‍ സെറ്റുകളിലേക്ക് പോകേണ്ടി വന്നാലും എനിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയണം. 85 വയസ് വരെ ജോലി ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'', കരീന പറഞ്ഞു.

ജീവിത കാലം മുഴുവന്‍ സ്വന്തം കാര്യം ചെയ്യാന്‍ സാധിക്കണം. എന്‍റെ കൊച്ചുമക്കളെ എടുക്കാന്‍ എനിക്ക് കുനിയാന്‍ സാധിക്കണം. ആരെയും ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയണം, ഒരു ഊന്നുവടിയെ പോലും ആശ്രയിക്കേണ്ടി വരരുതെന്നാണ് ആഗ്രഹമെന്നും കരീന.

എനിക്ക് ശരിയായി ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യാന്‍ ചലനശേഷി ഉണ്ടായിരിക്കണം. എന്‍റെ രൂപഭാവമല്ല പ്രധാനം, വാര്‍ധക്യവും ജീവിതവും പ്രധാനമാണ്. അതിനുള്ള കാര്യങ്ങളാണ് താന്‍ പിന്തുടരുന്നതെന്നും കരീന വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com