ഓടക്കുഴൽ വായിച്ച് കരിക്കിലെ 'ലോലൻ'; 'ഓവർ ടാലന്‍റഡ്' എന്ന് ആരാധകർ|Video

ദേവരാഗം എന്ന സിനിമയിലെ ശിശിര കാല മേഘ മിഥുന്ന എന്നു തുടങ്ങുന്ന പാട്ടിന്‍റെ ആദ്യഭാഗമാണ് ഓടക്കുഴലിൽ വായിക്കുന്നത്.
Karikku series lolan fame actor sabareesh flute

ഓടക്കുഴൽ വായിച്ച് കരിക്കിലെ 'ലോലൻ'; 'ഓവർ ടാലന്‍റഡ്' എന്ന് ആരാധകർ|Video

Updated on

കരിക്ക് വെബ് സീരീസിലെ ലോലന്‍റെ ഓടക്കുഴൽ വായനയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്. ലോലൻ എന്നറിയപ്പെടുന്ന ശബരീഷ് സജിൻ സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓടക്കുഴൽ വായിക്കുന്ന വിഡിയോ പുറത്തു വിട്ടത്. സീരിസിലെ ജോർജെന്ന കഥാപാത്രമായി എത്തിയ അനു കെ. അനിയനും ഒപ്പമുണ്ട്.

ദേവരാഗം എന്ന സിനിമയിലെ ശിശിര കാല മേഘ മിഥുന്ന എന്നു തുടങ്ങുന്ന പാട്ടിന്‍റെ ആദ്യഭാഗമാണ് ഓടക്കുഴലിൽ വായിക്കുന്നത്.

നിരവധി പേരാണ് ശബരീഷിനെ പ്രശംസിച്ചു കൊണ്ട് കമന്‍റ് ബോക്സിൽ എത്തിയിരിക്കുന്നത്. ഓവർടാലന്‍റഡ്, ഓസം, എന്നൊക്കെ നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com