ദൈവസങ്കൽപ്പത്തെ അപമാനിച്ചെന്ന കേസ്; രൺവീർ സിങ്ങിനെതിരായ എഫ്ഐആർ റദ്ദാക്കി

താരത്തിന്‍റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചാണ് എഫ്ഐആർ റദ്ധാക്കിയത്
karnataka hc quashes fir against ranveer singh

രൺവീർ സിങ്

Updated on

ബെംഗളൂരു: കാന്താരയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. താരത്തിന്‍റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചാണ് എഫ്ഐആർ റദ്ധാക്കിയത്.

ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. വൈകാതെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിങ് കോടതിയിയെ അറിയിച്ചിരുന്നു.

ഗോവയിൽ നടന്ന IFFI 2025 ന്‍റെ സമാപന ചടങ്ങിൽ വച്ചാണ് കാന്താര 2 ലെ ഋഷഭിന്‍റെ പ്രകടനം രൺവീർ അനുകരിച്ച് കാണിച്ചത്. ഋഷഭിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനൊപ്പം അനുകരിച്ചതും ദൈവത്തെ 'സ്ത്രീ പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. പിന്നാലെ താരത്തിനെതിരേ വൻ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയായിരുന്നു. ദക്ഷിണേന്ത്യൻ ജനതയുടെ ദേവതകളോടുള്ള അനാദരവായാണ് ഒരു വിഭാഗം ഇതിനെ വിലയിരുത്തിയത്.

logo
Metro Vaartha
www.metrovaartha.com