"സീൻ ഫൺ പ്രോ മാക്സ്"; ചേട്ടന്‍റെ സിനിമയ്ക്ക് കൈയടിച്ച് കാർത്തി

karthi praises suriya movie scene

"സീൻ ഫൺ പ്രോ മാക്സ്"; ചേട്ടന്‍റെ സിനിമയ്ക്ക് കൈയടിച്ച് കാർത്തി

Updated on: 

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ തിയറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പുറത്തുവരുന്നത്. ഇപ്പോൾ സീനിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ കാർത്തി. സീൻ ഫൺ പ്രോ മാക്സ് ആണെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സീൻ ഫൺ പ്രോ മാക്സ് ആണ്. എന്തൊരു ഗംഭീര എഴുത്താണ് ജിത്തു. മികച്ച പ്രകടനങ്ങളും. സുഷിൻ വീണ്ടും മാജിത് തീർത്തു. ഇത്ര ഗംഭീര അനുഭവം സമ്മാനിച്ചത് എല്ലാ ടീം അംഗങ്ങൾക്കും നന്ദി. മക്കളേ, പ്രിയപ്പെട്ട ആരാധകരെ ഈ വർഷം സൂപ്പർ സ്പെഷ്യലാണ്.- എന്നാണ് കാർത്തി കുറിച്ചത്.

സൂപ്പർഹിറ്റായ ആവേശത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സൂര്യയ്ക്കൊപ്പം മലയാളി താരങ്ങളായ നസ്ലിനും നസ്രിയയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ ചടങ്ങിലും കാർത്തി എത്തിയിരുന്നു.