തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിൽ കയറി, കുഴഞ്ഞു വീണ് കാർത്തിക് സൂര്യ

യൂട്യൂബ് വിഡിയോയിലൂടെ കാർത്തിക് തന്നെയാണ് തനിക്കുണ്ടായ ഭയാനകമായ അനുഭവം പങ്കുവെച്ചത്
karthik surya health

തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിൽ കയറി, കുഴഞ്ഞു വീണ് കാർത്തിക് സൂര്യ

Updated on

ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതിനെ തുടർന്ന് അബോധാവസ്ഥ‍യിലായി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. യൂട്യൂബ് വിഡിയോയിലൂടെ കാർത്തിക് തന്നെയാണ് തനിക്കുണ്ടായ ഭയാനകമായ അനുഭവം പങ്കുവെച്ചത്. തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിൽ കയറിയതാണ് പ്രശ്നങ്ങൾക്കൾക്ക് കാരണമായത്.

രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ കാർത്തിക് മൂന്നു വട്ടം തുമ്മി. ഭാര്യ വെള്ളമെടുക്കാൻ പോയി വന്നപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന കാർത്തിക്കിനെയാണ്. തുടർന്ന് നെഞ്ചിൽ ഞെക്കിയപ്പോൾ ഛർദിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവരെ വിളിച്ചുവരുത്തി വർഷ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കാറിലിരുന്നും ഒരുപാട് തവണ കാർത്തിക് ഛർദിച്ചു എന്നാണ് വർഷ പറയുന്നത്. ആശുപത്രിയിൽ എത്തി എക്സറേയും എക്കോയും എടുത്തു. രക്തവും പരിശോധിച്ചു. തുമ്മുന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറുകയായിരുന്നു. തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ ഫ്ലോ കട്ടാവുകയായിരുന്നു. അതുകാരണമാണ് ഛർദിച്ചതും അബോധാവസ്ഥയിലായതും. അവസാനം ഛർദിച്ച് തൊണ്ടപൊട്ടി രക്തം വന്നുവവെന്നും കാർത്തിക് പറയുന്നു.

ഇങ്ങനെയൊരു അവസ്ഥയിലും ധൈര്യത്തോടെ കാര്യങ്ങളെ നേരിട്ട ഭാര്യയെ പ്രശംസിക്കാനും കാർത്തിക് മറന്നില്ല. അങ്ങനൊരു അവസ്ഥയിലും സ്ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ച് വരുത്തിയതും കാര്യങ്ങൾ എല്ലാം ചെയ്തതും വർഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. ടെൻഷനുള്ള അവസ്ഥയായിട്ടും വർഷ എല്ലാം നന്നായി കൈകാര്യം ചെയ്തു. –കാർത്തിക് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com