തെരഞ്ഞെടുപ്പ് ഗാനങ്ങളുമായി സ്റ്റീഫൻ ദേവസിയും രാജീവ് ആലുങ്കലും

കെ.സി. വേണുഗോപാനിനെ പോലുള്ള മികച്ച നായകരാണ് നാടിനെ നയിക്കേണ്ടതെന്ന് സ്റ്റീഫൻ ദേവസി, ആലപ്പുഴയുമായുള്ള തന്‍റെ ഹൃദയബന്ധം കാണിക്കുന്നതാണ് രാജീവ് ആലുങ്കലിന്‍റെ പാട്ടുകളെന്ന് കെസി.
കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ സ്റ്റീഫൻ ദേവസി പ്രകാശനം ചെയ്യുന്നു. രാജീവ് ആലുങ്കൽ, ആലപ്പി അഷ്റഫ് തുടങ്ങിയവർ സമീപം.
കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് ഗാനങ്ങൾ സ്റ്റീഫൻ ദേവസി പ്രകാശനം ചെയ്യുന്നു. രാജീവ് ആലുങ്കൽ, ആലപ്പി അഷ്റഫ് തുടങ്ങിയവർ സമീപം.

ആലപ്പുഴ: ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്‍റെ പ്രചാരണ ഗാനങ്ങളും എത്തി. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് ഗാനങ്ങളുടെ പ്രകാശനം ആലപ്പുഴ ചില്ല ആര്‍ട്ട് കഫേയിൽ നിർവഹിച്ചത്.

ഗാനങ്ങൾ എഴുതി ഈണമിട്ടത് പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ. സ്റ്റീഫൻ ദേവസിയെയും രാജീവ് ആലുങ്കലിനെയും കൂടാതെ, സ്ഥാനാർഥി കെ.സി. വേണുഗോപാൽ, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, രാഷ്‌ട്രീയകാര്യ സമിതി അംഗം എം. ലിജു, യുഡിഎഫ് ചെയർമാൻ എ.എം. നസീർ, ആലപ്പി അഷ്‌റഫ്‌ എന്നിവരും പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

''മികച്ച നായകന്മാരെയാണ് നാടിന് ആവശ്യം. കെ.സി. വേണുഗോപാലിനെ പോലെയുള്ള നായകന്മാരാണ് നമ്മളെ നയിക്കേണ്ടത്'', സ്റ്റീഫൻ ദേവസ്സി പറഞ്ഞു. കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു രാഷ്‌ട്രീയ നേതാവില്ലെന്നും, കെസിക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ വിജയാശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാനരചയിതാവ് രാജീവ്‌ ആലുങ്കലാണ് ഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. പാട്ടിനു ഏറെ സ്നേഹിക്കുന്ന ആളാണ്‌ താൻ. രാജീവ്‌ ആലുങ്കൽ എഴുതിയ പാട്ടിന്‍റെ വരികൾ ആലപ്പുഴയുമായുള്ള തന്‍റെ ഹൃദയബന്ധം ചൂണ്ടിക്കാണിക്കുന്നതാണെന്നു കെ.സി. വേണുഗോപാൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com