
ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: കേരളാ ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫൻ, ബി. രാകേഷ് എന്നിവർ വിജയിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിനും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബി. രാകേഷുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിനയൻ, കല്ലിയൂർ ശശി എന്നിവരെ ലിസ്റ്റിനും സജി നന്ത‍്യാട്ടിനെ രാകേഷും പരാജയപ്പെടുത്തി.
അതേസമയം എക്സിക‍്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തേമസ് പരാജയപ്പെട്ടു. ലിസ്റ്റിൻ സ്റ്റീഫനും ബി. രാകേഷും നേതൃത്വം നൽകുന്ന പാനലിലെ സുബൈർ എൻപിയാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ പാനലിലുള്ള സോഫിയാ പോൾ, സന്ദീപ് സേനൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ആൽവിൻ ആന്‍റണി, എം.എം. ഹംസ തുടങ്ങിയവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.