നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ, മമ്മൂട്ടി നടൻ, വിൻസി നടി

നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ, മമ്മൂട്ടി നടൻ, വിൻസി നടി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം (സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി)

മികച്ച രണ്ടാമത്തെ സിനിമ: അടിത്തട്ട്

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

സ്വഭാവ നടൻ: വി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

സ്വഭാവ നടി: ദേവി വർമ (സൗദി വെള്ളയ്ക്ക)

പ്രത്യേക ജൂറി പുരസ്കാരം: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ ലെ ലോപ്പസ് (അപ്പൻ)

ബാലതാരം: തന്മയ (വഴക്ക്), ഡാവിഞ്ചി (പല്ലോട്ടി 90s കിഡ്സ്)

കഥാകൃത്ത്: കമൽ കെ.എം. (പട)

ഛായാഗ്രഹണം: മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ് 

തിരക്കഥ - ഒറിജിനൽ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

തിരക്കഥ - അഡാപ്റ്റേഷൻ: രാജേഷ് കുമാർ ആർ. (ഒരു തെക്കൻ തല്ലുകേസ്)

ഗാനരചന: റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)

സംഗീത സംവിധാനം: എം. ജയചന്ദ്രൻ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

പശ്ചാത്തല സംഗീതം: ഡോൺ വിൻസന്‍റ് (ന്നാ താൻ കേസ് കൊട്)

ഗായകൻ: കപിൽ കപിലൻ (പല്ലോട്ടി 90s കിഡ്സ്)

ഗായിക: മൃദുല വാര്യർ (പത്തൊമ്പതാം നൂറ്റാണ്ട്)

എഡിറ്റർ: നിഷാദ് യൂസഫ് (തല്ലുമാല)

കലാസംവിധാനം: ജ്യോതിഷ് ചന്ദ്രൻ (ന്നാ താൻ കേസ് കൊട്)

സിങ്ക് സൗണ്ട്: വൈശാഖ് (അറിയിപ്പ്)

സൗണ്ട് മിക്സിങ്: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)

സൗണ്ട് ഡിസൈൻ: അജയൻ അടാട്ട് (ഇലവീഴാപൂഞ്ചിറ)

പ്രോസസിങ് ലാബ്: ആഫ്റ്റർ സ്റ്റുഡിയോസ് (ഇലവീഴാപൂഞ്ചിറ)

മേക്കപ്പ്: റോണക്സ് സേവ്യർ (ഭീഷ്മ പർവം)

വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളയ്ക്ക)

ഡബ്ബിങ് ആർട്ടിസ്റ്റ് - പോളി വിൽസൺ (സൗദി വെള്ളയ്ക്ക), ഷോബി തിലകൻ (പത്തൊമ്പതാം നൂറ്റാണ്ട്)

നൃത്ത സംവിധാനം: ഷോബി പോൾരാജ് - തല്ലുമാല

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: ന്നാ താൻ കേസ് കൊട്

നവാഗത സംവിധായകൻ - ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)

കുട്ടികളുടെ ചിത്രം : പല്ലോട്ടി 90s കിഡ്സ്

വിഷ്വൽ ഇഫക്റ്റക്സ്: അനീഷ് ഡി, സുരേഷ് ഗോപാൽ (വഴക്ക്)

ട്രാൻസ് വിഭാഗങ്ങൾ - ശ്രുതി ശരണ്യം: ബി 32 - 44

സംവിധാനം: പ്രത്യേക പരാമർശം - വിശ്വജിത്ത് എസ്., രാരിഷ്

മികച്ച ചലച്ചിത്ര ലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങൾ (സി.എസ്. വെങ്കിടേശ്വരൻ)

മന്ത്രിയുടെ പ്രഖ്യാപനം തുടങ്ങുന്നു

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു. 154 ചിത്രങ്ങൾ ജൂറിയുടെ പരിഗണനയ്ക്കു വന്നു. 33 ദിവസത്തെ സ്ക്രീനിങ്ങിലൂടെ 49 ചിത്രങ്ങൾ പുരസ്കാരങ്ങൾക്കുള്ള അവസാന റൗണ്ട് പരിഗണനയിൽ വന്നു.

രഞ്ജിത്ത് സംസാരിക്കുന്നു

ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് സംസാരിക്കുന്നു. ജൂറി ചെയർമാൻ ഗൗതം ഘോഷിനെയും നേമം പുഷ്പരാജ് അടക്കമുള്ള അംഗങ്ങളെയും പരിചയപ്പെടുത്തി.

ഉമ്മൻ ചാണ്ടിക്ക് ആദരം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരവർപ്പിച്ച് മൗനം ആചരിച്ചുകൊണ്ട് വാർത്താസമ്മേളനത്തിനു തുടക്കം.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കുന്നു. വാർത്താസമ്മേളനത്തിനു തുടക്കം.

logo
Metro Vaartha
www.metrovaartha.com