

'കേരള സ്റ്റോറി 2' എത്ര കളക്ഷൻ നേടി?
വലിയ വിവാദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ വിവരങ്ങൾ പുറത്ത്. പ്രമുഖ ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച് രണ്ട് ദിവസംകൊണ്ട് 5.4 കോടി രൂപ മാത്രമാണ് ചിത്രം നേടിയിട്ടുള്ളത്. ആദ‍്യദിവസം 75 ലക്ഷം രൂപയാണ് കളക്ഷൻ ലഭിച്ചത്.
ബോളിവുഡ് സിനിമാസ്വാദകർക്കിടയിൽ പടത്തിന് വലിയ രീതിയിൽ ബുക്കിങ് ലഭിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ‍്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാമാഖ‍്യ നാരായണൻ സിങ്ങാണ് ചിത്രത്തിന്‍റെ സംവിധായകൻ.
ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ‍്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. നിയമപോരാട്ടത്തിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യാനുള്ള അനുമതി ലഭിച്ചത്.