പുതുമകളുടെ കെട്ടുകാഴ്ച്ചയ്ക്ക് തുടക്കം

സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നാലാമത് ചിത്രം
പുതുമകളുടെ കെട്ടുകാഴ്ച്ചയ്ക്ക് തുടക്കം

സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നാലാമത് ചിത്രം ‘കെട്ടുകാഴ്ച്ച’യുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടത്തി. മൂകാംബികയിലുള്ള മംഗളാമ്മയാണ് ആദ്യതിരി തെളിച്ചത്.

കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയവയായിരുന്നു സുരേഷിന്‍റെ മുൻകാല ചിത്രങ്ങൾ. മനുഷ്യന്‍റെ ഒരേ സമയത്തുള്ള വൈവിധ്യമുഖങ്ങളും അത് സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന അനന്തരഫലങ്ങളുമാണ് കെട്ടുകാഴ്ചയുടെ കാതലായ പ്രമേയം. ചിരിയും ചിന്തയും സമന്വയിപ്പിച്ചാണ് മുഹൂർത്തങ്ങളൊരുക്കുന്നത്.

പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ, ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു.

ബാനർ - സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം - സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിജയൻ പള്ളിക്കര, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - ഡി മുരളി, ഗാനരചന - ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം - രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം - രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം - സന്തോഷ് വെൺപകൽ, കോസ്റ്റ്യും - സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം - രാജീവ് ശിവ, സ്‌റ്റുഡിയോ - ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, സ്റ്റിൽസ് - ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com