കെവിൻ ഹാർട്ട്
കെവിൻ ഹാർട്ട്

'പുരസ്കാര വേദികൾ ഒട്ടും കോമഡി ഫ്രണ്ട്‌ലി അല്ല'; ഓസ്കർ അവതാരകനായി എത്തില്ലെന്ന് കെവിൻ ഹാർട്ട്

മാർച്ച് 10നാണ് ഈ വർഷത്തെ ഓസ്കർ പുരസ്കാര ദാനം.
Published on

ലോസ് ആഞ്ചലസ്: ഓസ്കർ വേദിയിൽ അവതാരകനായി എത്തില്ലെന്ന് ഒന്നു കൂടി വ്യക്തമാക്കി ഹോളിവുഡ് താരം കെവിൻ ഹാർട്ട്. നിങ്ങൾക്കെന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുണ്ടെങ്കിൽ അതു കൂടി ഞാനിപ്പോൾ തകർക്കുകയാണ്. ഓസ്കർ, ഗ്ലോബ്സ് ഇവയുടെ വേദികളിലൊന്നും നർമത്തിനോട് സൗഹൃദം പുലർത്താറില്ലെന്നാണ് താരം പറയുന്നത്. അടുത്തിടെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാര വേദിയിൽഅവതാരകനായി എത്തിയ ഹാസ്യ താരം ജോ കോയും കടുത്ത വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് ഹാർട്ട് വീണ്ടും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗോൾഡൻ‌ ഗ്ലോബ് പുരസ്കാര വേദി തന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നുവെന്ന് പിന്നീട് ജോ കോയ് പ്രതികരിച്ചിരുന്നു. 2019ൽ‌ ഓസ്കർ പുരസ്കാര വേദിയിലെ അവതാരകനായി ഹാർട്ടിനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഹാർട്ടിന്‍റെ സ്വവർഗ്ഗ പ്രണയ വിരുദ്ധ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി വിമർശനം ശക്തമായതോടെ അദ്ദേഹം അവതാരകസ്ഥാനത്തു നിന്ന് പിന്മാറി.

മാർച്ച് 10നാണ് ഈ വർഷത്തെ ഓസ്കർ പുരസ്കാര ദാനം. ഇത്തവണ ഹാസ്യ താരമായ ജിമ്മി കിമ്മലാണ് ഓസ്കർ വേദിയിൽ അവതാരകനായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com