കെഫോണിന്‍റെ ഒടിടി സേവനങ്ങൾ വ്യാഴാഴ്ച നാടിനു സമർപ്പിക്കും

ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കെഫോണിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kfon.in ല്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി സൗജന്യ പാസ് സ്വന്തമാക്കാം.
കെഫോണിന്‍റെ ഒടിടി സേവനങ്ങൾ വ്യാഴാഴ്ച നാടിനു സമർപ്പിക്കും | KFon OTT

കെഫോണിന്‍റെ ഒടിടി സേവനങ്ങൾ വ്യാഴാഴ്ച നാടിനു സമർപ്പിക്കും

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റായ കെഫോണിലൂടെ കേരളത്തിന് ഇനി സ്വന്തമായി ഒടിടി സേവനങ്ങളും. 29 ഒടിടി പ്ലാറ്റ്‌ഫോമുകളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമുള്‍പ്പെടുത്തി കെഫോണ്‍ ഒരുക്കുന്ന ഒടിടി സേവനങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

പ്രമുഖ ഒടിടികളായ ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടിവി തുടങ്ങിയ ഒടിടികളും വിവിധ ഡിജിറ്റല്‍ ചാനലുകളും കെഫോണ്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഒടിടി അടക്കമുള്ള പാക്കേജ് മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ എം.ഡിയുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.

സ്‌പോര്‍ട്‌സും സിനിമയും സംഗീതവും സീരീസുകളും വിദ്യാഭ്യാസ ഉള്ളടക്കവുമെല്ലാമായി ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് മേഖലയും വിപുലമാവുകയാണ് ഈ സാധ്യതയാണ് കെ-ഫോണും ഉപയോഗപ്പെടുത്തുന്നതെന്നും ഒടിടി ഉള്‍പ്പെടെയുള്ള പാക്കേജിന്‍റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയില്‍ കെഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കെഫോണിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kfon.in ല്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി സൗജന്യ പാസ് സ്വന്തമാക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com