ബോക്‌സ് ഓഫിസിന് തീകൊളുത്തി യഷ്; 'ടോക്സിക്' കേരളത്തിൽ നിന്നും നേടിയത് എത്ര കോടി?

ഇതിനോടകം ആഗോള തലത്തിൽ 140.75 കോടി രൂപയാണ് ബോക്സ് ഓഫിസിൽ നിന്നും ടോക്സിക് നേടിയത്
kgf star yash geetu mohandas film toxic box office collection

ചിത്രത്തിൽ നിന്നും

Updated on

കെജിഎഫ് സ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ടോക്സിക്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് അത്ര മികച്ച പ്രതികരണമല്ല പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

ആദ‍്യ ദിനം പിന്നിട്ടപ്പോൾ തന്നെ ടോക്സിക് 100 കോടി ക്ലബ്ബിലെത്തി. ഇതോടെ ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ (2023) രൺവീർ സിങ്ങിന്‍റെ ധുരന്ധർ (2025) എന്നീ ചിത്രങ്ങളുടെ ആദ‍്യ ദിന ബോക്സ് ഓഫിസ് കളക്ഷനും ടോക്സിക് മറികടന്നു.

ഇതിനോടകം ആഗോള തലത്തിൽ 140.75 കോടി രൂപ ചിത്രത്തിന് നേടാൻ സാധിച്ചു. പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത‍്യയിൽ നിന്നും 120.75 കോടി രൂപയും വിദേശത്ത് നിന്നും 20 കോടി രൂപയും ചിത്രം കളക്ഷൻ വാരി.

കർണാടകയിൽ നിന്നും 30.50 കോടിയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 18.50 കോടിയും തമിഴ്നാട്ടിൽ നിന്നും 6.75 കോടിയും കേരളത്തിൽ നിന്നും 2.25 കോടി രൂപയും ചിത്രം നേടി.

പ്രഭാസ് ചിത്രമായ ആദിപുരുഷും (128.08 കോടി) ഷാരൂഖ് ഖാൻ നായകനായ ജവാനും( 129.13 കോടി) തിയെറ്റർ റിലീസായി ആദ‍്യ ദിവസം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

അല്ലു അർജുന്‍ ചിത്രമായ പുഷ്പ 2 ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 226.60 കോടി രൂപയാണ് ചിത്രം ആദ‍്യ ദിനം നേടിയത്. തൊട്ടുതാഴെ 226.60 കോടി വാരി ധുരന്ധറും പട്ടികയിലുണ്ട്. യഷ് നായകനായെത്തിയ ചിത്രത്തിൽ താര സുതാരിയ, നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായാണ് ചിത്രം തിയെറ്ററിലെത്തിയത്.

logo
Metro Vaartha
www.metrovaartha.com