സ്ത്രീകളുടെ ശരീരം കണ്ടന്‍റല്ല, ഇന്ന് അവൾക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ സംഭവിക്കും: ഖുശ്ബു

ഇത് ചെയ്തവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഖുശ്ബു പറഞ്ഞു
khushboo on janhvi kapoor morphed video

സ്ത്രീകളുടെ ശരീരം കണ്ടന്‍റല്ല, ഇന്ന് അവൾക്ക് സംഭവിച്ചത് നാളെ നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ സംഭവിക്കും: ഖുശ്ബു

Updated on: 

സിനിമയിലെ ഗാനരംഗം മോർഫ് ചെയ്ത് നടി ജാൻ‌വി കപൂറിന്‍റെ നഗ്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകളുടെ ശരീരം കണ്ടന്‍റ് അല്ല എന്നാണ് ഖുശ്ബു വ്യക്തമാക്കിയത്. ഇന്ന് ജാൻവിയെ മോശമായി ചിത്രീകരിച്ചവർ നാളെ എന്നെയോ നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ ആയിരിക്കും ലക്ഷ്യമിടുക എന്നാണ് ഖുശ്ബു പറഞ്ഞത്. ഇത് ചെയ്തവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഖുശ്ബു പറഞ്ഞു.

ഒരു സ്ത്രീ എന്ന നില‍യിൽ മറ്റൊരു സ്ത്രീയെ സൈബറിടത്തിൽ അതിക്രമിക്കുകയും നാണംകെടുത്തുകയും ചെയ്യുമ്പോൾ മിണ്ടാതിരിക്കാൻ എനിക്കാവില്ല. എഐയുടെ സഹായത്തോടെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തമാശയോ വിനോദമോ ഒന്നുമല്ല. ഇതിനെ നോർമലൈസ് ചെയ്യരുന്നത്. അത് ക്രൂരതയും അധിക്ഷേപവും അങ്ങേയറ്റം നാണംകെട്ട പ്രവർത്തിയുമാണ്. അവളുടെ അന്തസിനെ വലിച്ചുകീറുകയാണ് ഇതിലൂടെ.- ഖുശ്ബു കുറിച്ചു.

ഇന്ന് അവൾക്ക് എതിരെയാണ്. നാളെ അത് ഞാനാകാം നിങ്ങളാകാം നമ്മുടെ മകളോ സഹോദരിയോ അമ്മയോ നമ്മൾ സ്നേഹിക്കുന്ന ഏതെങ്കിലും സ്ത്രീയോ ആകാം. ഇന്നത്തെ ഇര നമ്മളല്ല എന്ന് പറഞ്ഞ് മിണ്ടാതിരിക്കാൻ നമുക്കാവില്ല. ഒരു സ്ത്രീയുടെ അന്തസിനു നേരെ ആക്രമണം നടക്കുമ്പോൾ എല്ലാ സ്ത്രീകളും ഒന്നിച്ച് പോരാടണം. ഒരു സ്ത്രീയും സാങ്കേതിക വിദ്യയെ ഇങ്ങനെ പേടിക്കേണ്ട അവസ്ഥ വരരുതെന്ന് ഖുശ്ബു പറഞ്ഞു. ഇത് ചെയ്തവർക്കെതിരേ കടുത്ത നടപടിയെടുക്കണമെന്നും ഖുശ്ബു പറഞ്ഞു.

ജൂനിയർ എൻടിആറും ജാൻവി കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവര എന്ന സിനിമയിലെ ചുട്ടമല്ലെ എന്ന ഗാനമാണ് എഐ സാങ്കേതിക ഉപയോഗിച്ച് മോശമായി ചിത്രീകരിച്ചത്. ഇതിനെരേ രൂക്ഷ വിമർശനവുമായി ജൂനിയർ എൻടിആർ രംഗത്തെത്തിയിരുന്നു. കൂടാതെ വിജയ് ദേവരക്കൊണ്ട, ചിരഞ്ജീവി എന്നിവരും ഇതിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.

logo
Metro Vaartha
www.metrovaartha.com