
മാംഗോ ഡ്രിങ്ക് ബ്രാൻഡായ സ്ലൈസിന്‍റെ (slice) പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് നടി കിയാര അധ്വാനി (kiara advani) . കത്രീന കരിഫിനെ (katrina kaif) മാറ്റിയാണ് കിയാരയെ പുതിയ അംബാസിഡറാക്കിയത്. സോഷ്യൽ മീഡിയയിലൂടെ സ്ലൈസിന്‍റെ (slice) പുതിയ പരസ്യം പങ്കുവച്ചുകൊണ്ട് കിയാര (kiara advani) തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്.
എന്നാൽ സ്ലൈസിന്‍റെ (slice) ഈ പുതിയ മാറ്റം അംഗീകരിക്കുന്നവർക്കൊപ്പം കത്രീനയെ മാറ്റിയതിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. കത്രീനയാണ് (katrina kaif) സ്ലൈസിന് (slice) ഏറ്റവും അനുയോജ്യ എന്നു തുടങ്ങി കത്രീനയില്ലാത്ത (katrina kaif) സ്ലൈസിനെക്കുറിച്ച് (slice) ചിന്തിക്കാനാവില്ലെന്നു വരെ കമന്‍റുകൾ നീളുന്നു.