കിയാര അദ്വാനി വീണ്ടും ഗർഭിണി; സന്തോഷം പങ്കുവച്ച് താരദമ്പതികൾ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വീണ്ടും ഗർഭിണിയാണെന്ന കാര‍്യം കിയാര അറിയിച്ചത്
Kiara Advani pregnant again; celebrity couple shares the happy news

സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി

Updated on: 

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വീണ്ടും ഗർഭിണിയാണെന്ന കാര‍്യം കിയാര അറിയിച്ചത്.

ഇരുവരുടെയും കൈകൾക്കൊപ്പം മകൾ സറയയുടെ കൈകൾ ഒരു കുഞ്ഞ് സോക്സിനൊപ്പം ചേർത്തുള്ള ചിത്രമാണ് ദമ്പതികൾ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ കരൺ ജോഹർ, നടിമാരായ പരിണീതി ചോപ്ര, റിയ കപൂർ എന്നിങ്ങനെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ദമ്പതികൾ ആദ‍്യ കുഞ്ഞിനെ വരവേറ്റത്. പിന്നീട് ഏറെനാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ കിയാറ അദ്വാനി കന്നഡ താരം യഷിനൊപ്പം ടോക്സിക് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. 2021ൽ ഷേർഷാ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് കിയാരയും സിദ്ധാർഥ് മൽഹോത്രയും പരിചയപ്പെടുന്നത്.

പിന്നീടാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. 2020 മുതൽ ഇരുവരും പ്രണയബന്ധത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ദമ്പതികൾ ഇക്കാര‍്യം സ്ഥിരീകരിച്ചിരുന്നില്ല. 2022ൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കിയാരയെ സിദ്ധാർഥിന്‍റെ കാമുകിയെന്ന് കരൺ‌ ജോഹർ വിശേഷിപ്പിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര‍്യം പുറത്തറിയുന്നത്. ഒടുവിൽ 2023 ഫെബ്രുവരി 7ന് രാജസ്ഥാനിൽ വച്ച് ഇരുവരും വിവാഹിതരായി.

logo
Metro Vaartha
www.metrovaartha.com