സുധിയും 3 ഭാര്യമാരും ചേർന്നാണ് അവനോട് ക്രൂരത കാണിച്ചത്, എന്നിട്ട് സ്നേഹത്തിന്‍റെ കണക്കു പറയുന്നു; വിമർശിച്ച് എഴുത്തുകാരി

ആദ്യ കാലത്ത് രേണു എന്ന അമ്മ ഭയങ്കര സൂപ്പറായിരുന്നെന്നും പിന്നീട് എല്ലാവരുടെയും സ്വഭാവം മാറിയെന്നും കിച്ചു പറഞ്ഞിരുന്നു
kichu sudhis video gone viral and controversy

കിച്ചു, രേണു, കൊല്ലം സുധി

Updated on

കൊല്ലം സുധിയുടെ മകന്‍ കിച്ചുവിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് കിച്ചുവിനെ പിന്തുണച്ചും രേണുവിനെയും സുധിയെയുമടക്കം തള്ളിപ്പറഞ്ഞും രംഗത്തെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരിയായ അനു ചന്ദ്രയും വിമർശനവുമായി രംഗത്തെത്തിയിരിക്കുക‍യാണ്.

ഒരച്ഛനും മൂന്ന് അമ്മമാരും ചേർന്നാണ് അവനെ ഈ വിധേനയെല്ലാം തകർത്തതെന്ന് അനു ഫെയ്സ് ബുക്കിൽ കുറിച്ചു. എന്നിട്ട് അവന്‍റെ മൂന്നാമത്തെ അമ്മ അവനെ സ്നേഹിക്കുന്നുവെന്ന് പുറം ലോകത്തോട് കള്ളം പറഞ്ഞ് നടക്കുന്നുവെന്നും അനു വിമർശിക്കുന്നു.

അച്ഛനിൽ നിന്നും അമ്മമാരിൽ നിന്നും നേരിടേണ്ടിവന്ന അവഗണനകളെക്കുറിച്ചും തന്‍റെ ഒറ്റപ്പെടലിനെക്കുറിച്ചുമാണ് കിച്ചു തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച് വീഡിയോയിൽ പറയുന്നത്. ആദ്യ കാലത്ത് രേണു എന്ന അമ്മ ഭയങ്കര സൂപ്പറായിരുന്നെന്നും പിന്നീട് എല്ലാവരുടെയും സ്വഭാവം മാറിയെന്നും കിച്ചു പറഞ്ഞിരുന്നു.

kichu sudhis video gone viral and controversy
ഇപ്പോഴത്തെ അമ്മ രേണു സുധിയില്ലേ, പണ്ട് സൂപ്പറായിരുന്നു; പ്രതികരിക്കാൻ പേടിയായിരുന്നെന്ന് കിച്ചു

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പാവം; ഈ കുട്ടി സംസാരിക്കുന്നത് കേട്ടിട്ട് സങ്കടം തോന്നി. രേണു സുധിയുടെ നിലവിലെ ജീവിതത്തെ കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല. പക്ഷേ, ഈ കുട്ടി അർഹിക്കുന്നൊരു ജീവിതം അവന് കൊടുക്കാനുള്ള ഉത്തരവാദിത്തം രേണുവിനുണ്ടായിരുന്നു. രേണുവിന് മാത്രമല്ല, അതിനേക്കാൾ കൂടുതലായി അവന്‍റെ അച്ഛനുമുണ്ടായിരുന്നു അതേ ഉത്തരവാദിത്തം.

പക്ഷേ അവരാരും വേണ്ടത്ര രീതിയിൽ ഈ കുഞ്ഞിനോട് ഉത്തരവാദിത്തം കാണിച്ചില്ല എന്നാണ് അവന്‍റെ പുതിയ വീഡിയോയിൽ നിന്ന് മനസിലാകുന്നത്. പകരം, ഒരു ലോഡ് മോശം അനുഭവങ്ങളുള്ള കുട്ടിക്കാലം മാത്രം അവന് സമ്മാനിച്ചു. ഏകാന്തതയിലേക്കും, ഡ്രഗ്സ്ന്‍റെ ഉപയോഗമുണ്ടാകുന്ന മാനസികാവസ്ഥയിലേക്കുമെല്ലാം അവനെ തള്ളിയിട്ടു. ഒരച്ഛനും മൂന്ന് അമ്മമാരും ചേർന്നാണ് അവനെ ഈ വിധേനയെല്ലാം തകർത്തത്. അതിൽ മൂന്നാമത്തെ അമ്മ ‘അവനെന്‍റെ മോനാണെ’ എന്നും പറഞ്ഞു മീഡിയ സ്പെയ്സ് ഉണ്ടാക്കിയെടുക്കുമ്പോൾ പോലും, സ്നേഹിക്കാനോ കരുതൽ നൽകാനോ ഒരമ്മയില്ലാത്ത വിധത്തിൽ അവൻ ഒറ്റപെടലിൽ ആയിരുന്നു. അല്ലെങ്കിലും കുഞ്ഞുങ്ങളോട് എത്രയൊക്കെ സ്നേഹമുണ്ടെന്ന് അമ്മമാർ സ്വയം പറഞ്ഞിട്ടും കാര്യമില്ല. സ്നേഹം അനുഭവിക്കേണ്ട കുഞ്ഞിനത് സ്നേഹമായി തോന്നിയില്ലെങ്കിൽ പിന്നെ നിങ്ങളീ പറയുന്ന സ്നേഹത്തിനൊന്നും ഒരു അർത്ഥവുമില്ലെന്നേ. ഏതായാലും ലൈഫിലെ ഒറ്റപ്പെടൽ മൂലം മൂന്നാല് വർഷമൊരു മുറിക്കകത്തെ കമ്പ്യൂട്ടറിന് മുൻപിലിരിക്കേണ്ട ഗതിക്കേടവന് വന്നിട്ടുണ്ട്. അച്ഛനും അമ്മയും ഋതപ്പനുമുള്ള ജീവിതത്തിൽ തനിക്കൊരു ഇടമില്ലാതെയവൻ ദുഃഖിച്ചിട്ടുണ്ട്.

kichu sudhis video gone viral and controversy
"എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നത്, സമ്മർദ്ദം താങ്ങാനാവുന്നില്ല, ആത്മഹത്യ ചെയ്തേക്കും"; പൊട്ടിക്കരഞ്ഞ് രേണു സുധി

ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. ജീവിതം ആ കുഞ്ഞിന്‍റെതാണ്. അനുഭവങ്ങളും ആ കുഞ്ഞിന്‍റേതാണ്. പക്ഷേ ഒന്നു മാത്രമെനിക്ക് പറയാൻ പറ്റും, ആ കുഞ്ഞ് ഇതിനേക്കാൾ നല്ലൊരു കുട്ടിക്കാലമർഹിച്ചിരുന്നു. അത് അവന് കിട്ടിയിട്ടില്ല. ഒരച്ഛനും മൂന്ന് അമ്മമാരും ചേർന്നാണ് അവനോടാ ക്രൂരത കാണിച്ചത്. പക്ഷേ കാണിച്ച ക്രൂരതകളെക്കാൾ വലിയ, ഏറ്റവും കൂടിയ അളവിലുള്ള ക്രൂരത എന്താണെന്നറിയാമോ ? ആ കുഞ്ഞിന് നേരെചൊവ്വേ കൊടുക്കാതെ പോയ സ്നേഹവും കരുതലുമെല്ലാം താൻ കൊടുത്തെന്ന വ്യാജേന ആ സ്ത്രീ അതു വഴിയുണ്ടാക്കിയ ഫെയിം. അതേ. അത് തന്നെയാണ് ഏറ്റവും വലിയ വേദന.

നോക്കൂ, ‘ തനിക്ക് സ്നേഹം കിട്ടിയിട്ടില്ല’ എന്ന സത്യത്തെക്കാൾ കൂടുതലായി ‘ തനിക്ക് സ്നേഹം കിട്ടി ’ എന്ന കളവിനെ ലോകം വിശ്വസിക്കുമ്പോൾ,

നിഷേധിക്കപ്പെട്ട അവന്‍റെ ബാല്യത്തെയാണ് കളവ് പ്രചരിപ്പിച്ചവരും കളവ് വിശ്വസിച്ചവരുമെല്ലാം കൂടി ചേർന്ന് തള്ളി കളയുന്നത്. അതായത്,

നിഷേധിക്കപ്പെട്ട ബാല്യം ; ഒരിക്കലും അവന്‍റെയാ സത്യത്തെ നമ്മളാരും നിഷേധിച്ചുകൂടാ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com