ആദ്യവാരത്തിൽ 36 കോടി വാരിക്കൂട്ടി കിംഗ് ഓഫ് കൊത്ത

ഡീഗ്രേഡിങ്ങുകളെയും ഇന്‍റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്ന് രണ്ടാം വാരവും 200ൽ പരം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം
ആദ്യവാരത്തിൽ 36 കോടി വാരിക്കൂട്ടി കിംഗ് ഓഫ് കൊത്ത

ബിനീഷ് മള്ളൂശേരി

കോട്ടയം: കൊത്തയിൽ ദുൽഖർ നേടിയത് മിന്നുന്ന പ്രകടനത്തിനൊപ്പം കോടികൾ. കൊത്ത എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ 2 കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയുടെ ആദ്യ വാരത്തിൽ ദുൽഖർ സൽമാന്‍റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനത്തിൽ ബോക്സ് ഓഫീസിലേക്ക് ലഭിച്ചത് 36 കോടിയിൽപ്പരം രൂപ.

രണ്ടാം വാരവും 200ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്‍റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇവിടെയെത്തിയത്. കുടുംബ പ്രേക്ഷകർ ചിത്രം സ്വീകരിച്ചു എന്നതിന്‍റെ തെളിവ് കൂടിയാണ് പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത എന്ന് പറയാം.

കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ഇതുവരെ 14.5 കോടി രൂപയും ആർ ഓ ഐ വരുമാനം 7 കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് 15 കോടിയോളം രൂപയും ചിത്രം നേടിക്കഴിഞ്ഞു. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ദുൽഖർ സൽമാനെ കൂടാതെ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചത് നിമീഷ് രവിയാണ്.

ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നു, സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി എഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ, സ്റ്റിൽ: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com