കൊടുങ്കാറ്റായി കിംഗ് ഓഫ് കൊത്ത ടീസർ

"ഇത് കൊത്തയാണ്, ഇവിടെ ഞാൻ പറയുമ്പോൾ പകൽ ഞാൻ പറയുമ്പോൾ രാത്രി"

കൊത്ത ഗ്രാമത്തിലെ ജനങ്ങൾ ആഗ്രഹിച്ചതു പോലെ അവന്‍റെ മടങ്ങി വരവ്, ക്രൂരമായി ആകർഷകത്വം, അക്ഷന്തവ്യമായ നിർദയത്വം... കൊത്തയിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനായ രാജാവിന്‍റെ മാസ് അവതാരപ്പിറവിയുമായി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽക്കർ സൽമാന്‍റെ കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ റിലീസായി.

പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായിരിക്കുന്നത്.

''ഇത് ഗാന്ധി ഗ്രാമമല്ല, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി...'', കൊത്തയിലെ രാജാവിന്‍റെ മാസ് ഡയലോഗ് തന്നെ തീപ്പൊരി പാറിക്കുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ദുൽക്കർ സൽമാന്‍റെ വേഫെറർ ഫിലിംസും ചേർന്നാണ്.

സർപ്പാട്ട പരമ്പരൈ എന്ന ഹിറ്റ് തമിഴ് ചിത്രത്തിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രമായി തിളങ്ങിയ ഷബീർ കല്ലറക്കൽ ഈ സിനിമയിൽ കണ്ണൻ എന്ന കഥാപാത്രമായെത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും വേഷമിടുന്നു. ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ തുടങ്ങിയ വൻ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം: നിമീഷ് രവി, സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com