കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവകഥയുമായി കിരാത റിലീസിന്

കേരള മനഃസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരവുമായെത്തുന്ന ആക്ഷൻ ക്രൈം തില്ലർ സിനിമ 'കിരാത' മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു.

കേരള മനഃസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മാർച്ച് 27ന് തിയെറ്ററുകളിൽ റിലീസ് ചെയ്യും.

കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാമായാണ് സിനിമയുടെ കഥ ഇതൾ വിരിയുന്നത്. എന്നാൽ, അവർ ചെന്നുചേരുന്നതോ, അച്ചൻകോവിലാറിന്‍റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം നിർമിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവഹിച്ച കിരാതയിൽ പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്നു.

എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, സംവിധായകൻ തുളസീദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീന കുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ് തുടങ്ങിയവരോടൊപ്പം ചിത്രത്തിന്‍റെ നിർമാതാവ് ഇടത്തൊടി ഭാസ്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം - റോഷൻ കോന്നി, രചന - ജിറ്റ ബഷീർ, ഗാനരചന - മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ, ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്.

Kirata Malayalam movie release March 27

കിരാതയിൽനിന്ന് ഒരു രംഗം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com