അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ; 'കിരാത'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

റോഷൻ കോന്നിയാണ് സിനിമയുടെ ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിക്കുന്നത്
kirata second look poster

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ; 'കിരാത'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Updated on

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ചിത്രം "കിരാത" അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകളിലേക്കിറങ്ങിച്ചെല്ലുന്നു. റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാതയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ റിലീസായി.

എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ , വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, എന്നിവരോടൊപ്പം ചിത്രത്തിന്‍റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

ബാനർ - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമ്മാണം - ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), പി ആർ ഒ - അജയ് തുണ്ടത്തിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com