അച്ചൻകോവിലാറിന്‍റെ നിഗൂഢതകളിൽ ഒരു ക്രൈം ത്രില്ലർ

യഥാർത്ഥ ക്രൈം സംഭവത്തെ ആസ്പദമാക്കി റോഷൻ കോന്നി സംവിധാനം ചെയ്ത ‘കിരാത’ മേയ് 29 മുതൽ തിയറ്ററുകളിൽ
Kiratha Malayalam movie release date

കിരാത മേയ് 29ന് തിയെറ്ററുകളിൽ.

Updated on

അച്ചൻകോവിലാറിന്‍റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്? സസ്പെൻസ് നിറച്ച് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തിയെറ്ററുകളിൽ. കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിന്‍റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.

കേരള മനഃസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരവുമായെത്തുന്ന സിനിമയാണ് കിരാത. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം നിർവഹിച്ച കിരാതയിൽ പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്നു.

എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ. രജിത് കുമാർ, രാജ് മോഹൻ, അരിസ്റ്റോ സുരേഷ്, നീന കുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി.കെ. പണിക്കർ, എസ്.ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പി.ജെ. പ്രസന്ന, വി. ഷേജുമോൾ, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ. ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിന്‍റെ നിർമാതാവ് ഇടത്തൊടി ഭാസ്കരൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

രചന - ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റേഴ്സ് - കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം - സിന്‍റാ മേരി വിൻസന്‍റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന - മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ, ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം. വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ - ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ - നിധിൻ രാജ്, കോറിയോഗ്രാഫി - ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ - നന്ദഗോപൻ, നവനീത്, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, വിതരണം - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), സ്റ്റിൽസ് - എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

logo
Metro Vaartha
www.metrovaartha.com