നി​ഗൂഡതകൾ ഒളിപ്പിച്ച് 'കിർക്കൻ'ലെ ആദ്യ ടീസറെത്തി

ചിത്രത്തിലെ മർമ്മപ്രധാനമായൊരു ​​രം​ഗം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്
നി​ഗൂഡതകൾ ഒളിപ്പിച്ച്  'കിർക്കൻ'ലെ ആദ്യ ടീസറെത്തി
Updated on

സലിംകുമാർ, ജോണി ആൻ്റണി, കനി കുസൃതി, വിജയരാഘവൻ, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കിർക്കൻ' എന്ന ചിത്രത്തിലെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ മർമ്മപ്രധാനമായൊരു ​​രം​ഗം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. നി​ഗൂഡതകൾ ഒളിപ്പിച്ച ടീസർ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് അവസാനിക്കുന്നത്.

മേജർ രവി ഉൾപ്പടെ ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കിർക്കൻ' മാമ്പ്ര സിനിമാസിന്റെ ബാനറിൽ മികച്ച നിർമ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കിയ മാത്യു മാമ്പ്രയാണ് നിർമ്മിച്ചിരിക്കുന്നത്.

ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവുമാണ് ക്രൈം ത്രില്ലർ ​ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കഥാപാശ്ചാത്തലം.

ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകർന്നിരിക്കുന്നത്. പ്രോജക്ട് ഡിസൈനർ: ഉല്ലാസ് ചെമ്പൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡി മുരളി, ഫിനാൻസ് കൺട്രോളർ: ഡില്ലി ഗോപൻ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോർഡിങ്: ബിനൂപ് എസ് ദേവൻ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, പി ആർ ഓ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജയപ്രകാശ് അത്തലൂർ, ഡിസൈൻ: കൃഷ്ണ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com