കെകെയുടെ ഓർമകൾ ഉണർത്തി 'സമാറ'യിലെ ഗാനം | Video

കെകെയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്‍റെ നിറസാന്നിധ്യമായി മാറുകയാണ് അദ്ദേഹം പാടിയ ഗാനം

റഹ്മാൻ നായകനായി എത്തുന്ന' സമാറ "എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത ഗായകൻ കെകെ പാടിയ ഗാനം പുറത്തിറങ്ങി. കെകെയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്‍റെ നിറസാന്നിധ്യമായി മാറുകയാണ് ഈ ഗാനം. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെകെ യ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് 'സമാറ' യിലെ 'ദില്‍ബറോ'.പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കെകെ അവസാനമായി പാടിയത് 'സമാറ'യ്ക്ക് വേണ്ടിയായിരുന്നു. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗതനായ ദീപക് വാര്യരാണ്.

"ദിൽബറോ" എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്റൈസ് യൂസഫ് ബെയ്ഗ്, ശരത് നാഥ്, മഗുവി എന്നിവർ ചേർന്നാണ്.

മലയാളത്തിൽ ഒരിക്കൽ കൂടി പാടാൻ ആഗ്രഹിച്ച കെകെയെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്മീരിൽ ചിത്രീകരിച്ചെതിനാൽ തന്നെ 'സമാറ'യിലെ ഹിന്ദി ഗാനമായിരുന്നു. ഒരിക്കൽ കൂടി മലയാളത്തിൽ പാടണമെന്നും മലയാളിയായ താൻ അതിനായാണ് കാത്തിരിക്കുന്നതെന്നും അടുത്ത തവണ മലയാളത്തിലുള്ള പാട്ടുകൾ തനിക്കായി ഒരുക്കണമെന്നും കെകെ ആവശ്യപ്പെട്ടത് സംഗീത സംവിധായാകനായ ദീപക് വാര്യർ ഓർമിക്കുന്നു.

ഏതൊരു ഗാനാസ്വാദകനെയും തന്നിലേക്ക് ആകർഷിക്കുന്ന കെ കെയുടെ ശബ്ദത്തിന്റെ പ്രണയാർദ്രത അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ടെന്ന് ദീപക് ഉറപ്പു നൽകുന്നു. ഇതേ പാട്ട് തന്നെ മലയാളത്തിലും തമിഴിലും കെകെയോടൊപ്പം പാടിയിരിക്കുന്നത് ലക്ഷ്മി മോഹൻ ആണ്.

പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എം.കെ. സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ക്രൈം ത്രില്ലറാണ്.

ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com