

സുപ്രധാന വേഷത്തിൽ വിജി തമ്പി എത്തുന്നു.
AI generated summary, newsroom reviewed
കനാൻ ദേശത്തു നിന്നു കച്ചവടവുമായി ഇന്ത്യയിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്നായി തൊമ്മന്‍റെ പേര് ഇവിടത്തെ ക്രിസ്തുമതവുമായി ബന്ധപ്പെട്ട കഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇന്ത്യയിൽ തോമാശ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ക്രൈസ്‌തവർക്ക് ശുശ്രൂഷ ചെയ്യാൻ ആളെന്നു കണ്ട് കനാൻ ദേശത്തെ മത മേലധ്യക്ഷന്മാരുടെ നിർദേശപ്രകാരം വൈദികരുമായി പായ്ക്കപ്പലിൽ എത്തിയതാണ് ക്നായി തോമ എന്നാണ് കഥ. അന്നത്തെ ഭരണാധിപനായിരുന്ന ചേരമാൻ പെരുമാൾ അവരെ സ്വീകരിക്കുകയും ചെയ്തുവത്രെ. അതിനു ശേഷം ക്നായി തോമ ഇവിടെ നടത്തിയ പ്രവർത്തനങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
പ്രശസ്‌ത സംവിധായകൻ വിജി തമ്പിയാണ് ക്നായി തോമയിൽ നായകവേഷത്തിലെത്തുന്നത്. വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേൽക്കാര പുറത്ത് പിക്ച്ചേർസിന്‍റെ ബാനറിൽ ടോമി മേൽക്കാര പ്പുറത്താണ് ഈ ചിത്രം നിർമിക്കുന്നത്. സജി സോമൻ, അംബിക, മല്ലിക സുകുമാരൻ തുടങ്ങിയ താരനിരയുണ്ട്.
തിരക്കഥ- കുമരകം ബാബുരാജ്. ഛായാഗ്രഹണം- ഗോകുൽ. എഡിറ്റിങ്- പി.സി. മോഹൻ. നവംബർ 26-ന് വാഗമണ്ണിൽ ഷൂട്ടിങ് ആരംഭിച്ച് പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
AI generated summary, newsroom reviewed