സോഷ്യൽ മീഡിയയിൽ തരംഗമായി ക്നാതിക ഷോർട്ട് ഫിലിം പോസ്റ്റർ

നാലു ലക്ഷത്തോളം പേർ ഇതിനോടകം പോസ്റ്റർ കണ്ടു കഴിഞ്ഞു
ക്നാതിക
ക്നാതിക
Updated on

വിനോദ് നൻപന്‍റെ കോൺസെപ്റ്റിൽ ആതിര വയനാട് തിരക്കഥയും സംഭാഷണവും നിർവഹിച്ച് അക്ഷയ് ദേവ് സംവിധാനം ചെയ്ത 'ക്നാതിക' എന്ന ഷോർട്ട് ഫിലിമിന്‍റെ ആദ്യ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി.

സിനിമ - സീരിയൽ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ചിത്രത്തിന്‍റെ പേരും പോസ്റ്ററും റിലീസ് ചെയ്തത്. നാലു ലക്ഷത്തോളം പേർ ഇതിനോടകം പോസ്റ്റർ കണ്ടു കഴിഞ്ഞു. ഭഗത് കെ. യേശുദാസാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

യുവതാരം ശ്യാം, കാജൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഷോർട്ട് ഫിലിമിൽ ഡിഒപി & എഡിറ്റിങ് നിർവഹിച്ചരിക്കുന്നത് റിജു പി. ചെറിയാനാണ്.

Knatika poster
Knatika poster

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com