മേജർ ഷെയറും ഭാര്യയ്ക്ക്; പക്ഷേ രേണു നിയമപരമായി സുധിയുടെ ഭാര്യയല്ല?

കിച്ചുവിന്‍റെ അമ്മയാണ് നിയമപരമായി സുധിയുടെ ഭാര്യയെന്നാണ് നെറ്റിസൺസ് പറയുന്നത്
kollam sudhi insurance was renu sudhi share of debate

മേജർ ഷെയറും ഭാര്യയ്ക്ക്; പക്ഷേ രേണു നിയമപരമായി സുധിയുടെ ഭാര്യയല്ല?

Updated on: 

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ആശ്രിതർക്ക് കോടതി കഴിഞ്ഞ ദിവസമാണ് ധനസഹായം പ്രഖ്യാപിച്ചത്. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, 2 മക്കൾ എന്നിവർക്കായി ആകെ 1.77 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പിന്നാലെ കൊല്ലം സുധി രേണുവിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പുറത്തു വരുന്ന വിവരമനുസരിച്ചാണെങ്കിൽ കൊല്ലം സുധി മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. അതിൽ മൂന്നാം ഭാര്യയാണ് രേണു. സുധിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കിച്ചു. മൂന്നാം വിവാഹത്തിലുള്ളതാണ് റിഥുൽ എന്ന കുട്ടി.

എന്നാൽ ചിലർ പറയുന്നതനുസരിച്ച് സുധി രേണുവിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കിച്ചുവിന്‍റെ അമ്മയുമായി നിയമപരമായി പിരിഞ്ഞിട്ടുമില്ല. അങ്ങനെയെങ്കിൽ രേണുവിനെ ആശ്രിത ധനസഹായത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും ചിലർ പറയുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

മറ്റ് ചിലർ എത്ര വീതമാവും ഇവർക്ക് കിട്ടുകയെന്നാണ് ചർച്ച ചെയ്യുന്നത്. 25 ശതമാനം വീതം 4 പേർക്കും തുല്യമായി കിട്ടുമെന്ന് ചിലർ പറയുമ്പോൾ ഭാര്യയ്ക്കാണ് കൂടുതൽ ഷെയർ കിട്ടുക എന്നാണ് മറ്റ് ചിലർ പറയുന്നത്. കിച്ചു ആ പണം കൊണ്ട് സ്ഥലം മേടിച്ച് വീട് വയ്ക്കണമെന്നും നന്നായി ജീവിക്കണമെന്നും ഉപദേശിക്കുന്നവരുമുണ്ട്.

logo
Metro Vaartha
www.metrovaartha.com