സ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്; കൂടൽ 27 ന് എത്തുന്നു

ഒരു ക്യാമ്പിങിൽ അപരിചിതരായ ഒരു പറ്റം യുവതീ-യുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്‍റെ പ്രമേയം
koodal malayalam movie realised on june 27

സ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്; കൂടൽ 27 ന് എത്തുന്നു

Updated on

തീർത്തും സ്റ്റൈലിഷ് ലുക്കിൽ, ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് നായകനായി എത്തുന്ന കൂടൽ ജൂൺ 27 ന് തീയേറ്ററുകളിലെത്തുന്നു. പിആന്‍റ്ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെ.വി. നിർമിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

ഒരു ക്യാമ്പിങിൽ അപരിചിതരായ ഒരു പറ്റം യുവതീ-യുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്‍റെ പ്രമേയം. ചെക്കൻ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,

മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി.എം., അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

എട്ടോളം അടിപൊളി പാട്ടുകൾ ചിത്രത്തിന്‍റെ വലിയ ഹൈലൈറ്റാണ്. ചിത്രത്തിന്‍റെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് ഷജീർ പപ്പയാണ്. കോ റൈറ്റേഴ്സ് - റാഫി മങ്കട, യാസിർ പരതക്കാട്,

എഡിറ്റർ - ജർഷാജ് കൊമ്മേരി, പ്രൊജക്റ്റ്‌ ഡിസൈനർ - സന്തോഷ്‌ കൈമൾ,

ആർട്ട്‌ - അസീസ് കരുവാരകുണ്ട്,

സംഗീതം - സിബു സുകുമാരൻ,

നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി,

ലിറിക്‌സ് - ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്,

ഗായകർ - നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്,

പ്രൊഡക്ഷൻ കൺട്രോളർ - ഷൌക്കത്ത് വണ്ടൂർ,

സൗണ്ട് ഡിസൈൻസ് - രാജേഷ് പിഎം,

മേക്കപ്പ് - ഹസ്സൻ വണ്ടൂർ,

കോസ്റ്റ്യൂം - ആദിത്യ നാണു,

ചീഫ് അസോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ,

അസോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം,

അസോസിയേറ്റ് ക്യാമറ - ഷാഫി കോരോത്ത്,

ഓഡിയോഗ്രാഫി - ജിയോ പയസ്,

ഫൈറ്റ് - മാഫിയ ശശി,

കൊറിയോഗ്രഫി - വിജയ് മാസ്റ്റർ,

കളറിസ്റ്റ് - അലക്സ്‌ വർഗീസ്,

വി എഫ് എക്സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോ, വിതരണം - പി & ജെ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി,

സ്റ്റിൽസ് - റബീഷ് ഉപാസന,

ഓൺലൈൻ പ്രൊമോഷൻ - ഒപ്ര,

ഡിസൈൻ - മനു ഡാവിഞ്ചി,

പി ആർ ഓ - അജയ് തുണ്ടത്തിൽ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com